കുവൈത്തിൽ അനുമതിയില്ലാതെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചാൽ തടവും പിഴയും

Published : Aug 31, 2025, 02:52 PM IST
metal detector

Synopsis

നിധി വേട്ട വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ധാതുക്കളും പുരാവസ്തുക്കളും കണ്ടെത്താനായി വിപണനം ചെയ്യുന്ന ഉപകരണങ്ങൾ ആളുകൾ ഭൂമിക്കടിയിലെ നിധി കണ്ടെത്താൻ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകൾ വർധിച്ചിരുന്നു.

കുവൈത്ത് സിറ്റി: ഔദ്യോഗിക അനുമതിയില്ലാതെ ലോഹങ്ങളും പുരാവസ്തുക്കളും കണ്ടെത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ (മെറ്റൽഡിറ്റക്ടർ) ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് നിയമവിഗ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവും കനത്ത പിഴയും ഉപകരണങ്ങൾ കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കും.

നിധി വേട്ട വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ധാതുക്കളും പുരാവസ്തുക്കളും കണ്ടെത്താനായി വിപണനം ചെയ്യുന്ന ഉപകരണങ്ങൾ ആളുകൾ ഭൂമിക്കടിയിലെ നിധി കണ്ടെത്താൻ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകൾ വർധിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾ സർക്കാർ സ്വത്ത് നിയമങ്ങളെ ലംഘിക്കുക മാത്രമല്ല, കുവൈത്തിന്റെ പരിസ്ഥിതിക്കും സാംസ്കാരിക പൈതൃകത്തിനും ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഭൂമിക്കടിയിലെ ലോഹങ്ങൾ/ധാതുക്കൾ കണ്ടെത്തുന്നത് അപകടകരമായ പാർശ്വഫലങ്ങളുള്ള ഒരു പര്യവേക്ഷണ പ്രവർത്തനമാണ് എന്ന് കുവൈത്ത് യൂണിവേഴ്സിറ്റിയിലെ നിയമ പ്രൊഫസറും ഭരണഘടനാ, കാസേഷൻ കോടതികളിലെ അഭിഭാഷകനുമായ ഡോ. അലി ഹുസൈൻ അൽ ദോസരി പറഞ്ഞു. ഇത് പരിസ്ഥിതിയെ നശിപ്പിക്കുകയും സർക്കാരിന് അവകാശപ്പെട്ട സ്വത്തുക്കൾ നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ