82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍‌ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല

Published : Oct 08, 2021, 01:31 PM IST
82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍‌ക്ക് അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല

Synopsis

ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും.

അബുദാബി: അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ (Quarantine exemption) പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ (Green list) പട്ടിക വീണ്ടും പുതുക്കി. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍ മാറ്റം വരുത്തിയാണ് വ്യാഴാഴ്‍ച പുതിയ പട്ടിക പുറത്തിറക്കിയത്. ഇത് വെള്ളിയാഴ്‍ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അല്‍ബേനിയ, അര്‍മേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബെലാറുസ്, ബെല്‍ജിയം, ബെലീസ്, ഭൂട്ടാന്‍, ബൊളീവിയ, ബോസ്‍നിയ, ബ്രസീല്‍,  ബ്രൂണെ, ബള്‍ഗേറിയ, ബര്‍മ, ബുറുണ്ടി, കാനഡ, ചിലി,  ചൈന, കൊളംബിയ,  കൊമോറോസ്, ക്രൊയേഷ്യ, സൈപ്രസ്,  ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ഇക്വഡോര്‍, ഈസ്റ്റോണിയ, ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജോര്‍ജിയ, ജര്‍മ്മനി, ഗ്രീസ്,  ഹോങ്കോങ്, ഹംഗറി, ഐസ്‍ലന്റ്, ഇന്തോനേഷ്യ, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍, ജോര്‍ദാന്‍, കസാഖിസ്ഥാന്‍,  കുവൈത്ത്, കിര്‍ഗിസ്ഥാന്‍, ലിക്റ്റൻ‌സ്റ്റൈൻ, ലക്സംബര്‍ഗ്, മാല്‍ദീവ്സ്,  മാള്‍ട്ട, മൗറീഷ്യസ്, മല്‍ഡോവ, മൊണാകോ, മെണ്ടെനെഗ്രോ, മോറോക്കോ, നെതര്‍ലന്‍ഡ്, ന്യൂസീലന്റ്, നോര്‍വെ, ഒമാന്‍, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍,  അയര്‍ലാന്‍ഡ്, റഷ്യ, സാന്‍ മറിനോ, സൗദി അറേബ്യ, സെര്‍ബിയ, സീഷ്യെല്‍സ്, സിംഗപ്പൂര്‍, സ്ലൊവാക്യ, സ്ലൊവേനിയ,  സൗത്ത് കൊറിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ്, തായ്‍വാന്‍, താജികിസ്ഥാന്‍, തായ്‍ലന്റ്, തുനീഷ്യ‍, തുര്‍ക്മെനിസ്ഥാന്‍, ഉക്രൈന്‍സ, യു.കെ. ഉസ്‍ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. അതേസമയം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 28 ദിവസമെങ്കിലും പൂര്‍ത്തിയായവര്‍ക്ക് നിലവില്‍ അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തോടിന് പകരം കറുത്ത തുകൽ', വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ആമയെ ചെങ്കടലിൽ കണ്ടെത്തി
ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു