കുവൈത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

Published : Oct 08, 2021, 10:56 AM IST
കുവൈത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

Synopsis

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അതിവേഗം തീ പടര്‍ന്നുപിടിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തിലെ (Kuwait) സഫാത് ടവറില്‍ (Safat Tower) തീപ്പിടിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ (Gas cylinder explosion) തുടര്‍ന്ന് വ്യാഴാഴ്‍ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അതിവേഗം തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം