ഒമാനില്‍ കൊലപാതകം സംബന്ധിച്ച് നടക്കുന്ന പ്രചരണങ്ങള്‍ വാസ്തവ വിരുദ്ധം

By Web TeamFirst Published Sep 18, 2020, 11:36 AM IST
Highlights

നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടന്ന കൊലപാതകമെന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്.

മസ്‍കത്ത്: ഒമാനിലെ ഒരു കൊലപാതക കേസിന്റെ പേരില്‍ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ്. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ നടന്ന കൊലപാതകമെന്ന പേരിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നത്.

നോര്‍ത്ത് അല്‍ ബാത്തിനയിലെ ഷിനാസ് വിലായത്തിലുണ്ടായ സംഭവത്തില്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുള്ളതാണെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്നും പൊലീസ് അറിയിച്ചു.

click me!