
കുവൈത്ത് സിറ്റി: ഓഗസ്റ്റ് 31ന് ശേഷം പ്രവാസികളുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നല്‍കാന്‍ പദ്ധതിയില്ലെന്ന് കുവൈത്ത്. കൊവിഡ് പ്രതിസന്ധി കാരണം വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നതിനാല്‍ എല്ലാത്തരം വിസകളുടെയും കാലാവധി നേരത്തെ ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു.
4.05 ലക്ഷത്തോളം പ്രവാസികളുടെ വിസാ കാലാവധിയാണ് ഈ മാസം അവസാനം വരെ സ്വമേധയാ ദീര്‍ഘിപ്പിച്ച് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനായി ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് വിസാ കാലാവധി പുതുക്കണം. അല്ലാത്തപക്ഷം നിയമലംഘകരായി കണക്കാക്കി പിഴ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും.
അതേസമയം സന്ദര്‍ശക, കുടുംബ, വാണിജ്യ വിസകളില്‍ രാജ്യത്തെത്തിയ ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ഈ മാസം അവസാനത്തോടെ രാജ്യം വിടണം. ഇവരുടെ വിസാ കാലാവധി നീട്ടി നല്‍കാനോ ഗ്രേസ് പീരിഡ് അനുവദിക്കാനോ നിലവില്‍ പദ്ധതികളൊന്നുമില്ല. സമയപരിധി ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതിന് പുറമെ പിന്നീട് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam