
ദുബൈ: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഷോപ്പിങ് സെയിലിന് തുടക്കമിട്ട പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് 'നൂന്‍.കോമി'ലൂടെ 10 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ്, ആഢംബര വാഹനങ്ങള്‍ എന്നിവ സ്വന്തമാക്കാന്‍ അവസരം. നവംബര്‍ 23 മുതല്‍ 29 വരെ നീളുന്ന 'യെല്ലോ ഫ്രൈഡേ' സെയിലില്‍ ആകര്‍ഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
നൂന്‍.കോം വഴി 200 ദിര്‍ഹത്തിനോ അതിന് മുകളിലോ പര്‍ച്ചേസ് ചെയ്യുന്ന ഉപോഭക്താക്കള്‍ക്ക് 'യെല്ലോ ഫ്രൈഡേ' സെയിലിന്റെ ഭാഗമായുള്ള YF എന്ന കോഡുപയോഗിച്ച് ആഢംബര വാഹനങ്ങളും അപ്പാര്‍ട്ട്‌മെന്റും സ്വന്തമാക്കാം. എമ്മാര്‍ ദുബൈ ഹില്‍സില്‍ 10 ലക്ഷം ദിര്‍ഹം വിലയുള്ള അപ്പാര്‍ട്ട്‌മെന്‍റും, മിത്‍സുബിഷി, ഫോര്‍ഡ് എസ്‌കേപ് എന്നീ ആഢംബര വാഹനങ്ങളുമാണ് YF കോഡ് ഉപയോഗിച്ച് 200 ദിര്‍ഹം അല്ലെങ്കില്‍ അതിന് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നും തെരഞ്ഞെടുക്കുന്ന വിജയികളെ കാത്തിരിക്കുന്നത്.
'യെല്ലോ ഫ്രൈഡേ' സെയില്‍ വഴി വന്‍ ഡിസ്‌കൗണ്ടുകളും കൈനിറയെ സമ്മാനങ്ങളും നല്‍കുന്ന നൂന്‍.കോം ഏഷ്യാനെറ്റ് ന്യൂസ് വായനക്കാര്‍ക്കായി പ്രത്യേക ഓഫറും ഒരുക്കിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ SRK എന്ന കോഡ് എന്‍റര്‍ ചെയ്യുന്നതിലൂടെ 20 ശതമാനം വിലക്കിഴിവും നിലവിലെ ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വിലക്കിഴിവും ലഭിക്കും.
ഇതിന് പുറമെ നവംബര്‍ 27 വെള്ളിയാഴ്ച യെല്ലോ ഫ്രൈഡേ ദിനത്തില്‍ ദുബൈയിലെ നാല് ഐതിഹാസിക കെട്ടിടങ്ങള്‍ മഞ്ഞ നിറമണിയും. പിഐഎഫ് ടവര്‍, ബുര്‍ജ് ഖലീഫ, എഡിജിഎം, എഡിഎന്‍ഒസി എന്നിവയിലാണ് നൂന്‍.കോമിന്റെ യെല്ലോ ഫ്രൈഡേ സെയിലിന്റെ ഭാഗമായി മഞ്ഞ നിറത്തിലുള്ള അലങ്കാര വിളക്കുകള്‍ തെളിയുക.
മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ നാല് ഐതിഹാസിക കെട്ടിടങ്ങള്‍ ഇന്ന് വൈകിട്ട് മഞ്ഞ നിറമണിയുന്നതോടെ റീജിയണിലെ ലോക്കല്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൂന്‍.കോം ഈ രംഗത്ത് തങ്ങളുടെ സ്ഥാനമുറപ്പിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam