പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക - കേരളാ ബാങ്ക് വായ്‌പ്പാമേള; പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം

Published : Nov 25, 2023, 01:13 AM IST
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക - കേരളാ ബാങ്ക് വായ്‌പ്പാമേള; പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം

Synopsis

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിര താമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും ഈ പദ്ധതി ഉപയോഗപ്പെടുത്താം.

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി  ഡിസംബര്‍ 14 ന് വായ്‌പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ശാസ്‌ത്രി റോഡിലെ ദർശന ആഡിറ്റോറിയത്തിലാണ് ക്യാമ്പ്. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം, പ്രവാസി ഭദ്രത പദ്ധതികള്‍ പ്രകാരമാണ്  വായ്‌പ്പാ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിര താമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള പ്രവാസികൾക്ക് www.norkaroots.org/ndprem    എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന NDPREM പദ്ധതിയിൽ  രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.  


പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം കേരള ബാങ്കു വഴി നോർക്ക റൂട്ട്സ് രണ്ടു പദ്ധതികൾ നടപ്പാക്കിവരുന്നു. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ ഭാഗമായി പ്രവാസി കിരണും  പ്രവാസി ഭദ്രതയും. പ്രവാസി കിരൺ പദ്ധതിയിൽ ഒരു ലക്ഷം രൂപ  മുതൽ മുപ്പത് ലക്ഷം രൂപവരെയുള്ള സംരംഭക പദ്ധതിക്കാണ് വായ്പയ്ക്ക് അവസരമുളളത്. കൃത്യമായ വായ്പാ തിരിച്ചടവിന് 15%മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപവരെയും) മൂന്നു ശതമാനം പലിശസബ്‌സിഡിയും (4 വർഷവും) നൽകിവരുന്നു. ഒരു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്കാണ് പ്രവാസി ഭദ്രത വഴി അവസരമുളളത്. 

സംശയങ്ങൾക്ക് നോർക്കറൂട്ട്സ്  ഹെഡ്ഓഫീസ് തിരുവനന്തപുരം 0471 -2770511,7736917333 -കോട്ടയം നോർക്ക സെൽ നമ്പർ +91-8281004905 എന്നീ നമ്പറുകളില്‍ (ഓഫീസ് സമയത്ത് പ്രവൃത്തിദിവസങ്ങളില്‍) ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ