പ്രവാസി സംരംഭകര്‍ക്കായി നോർക്ക-കാനറാ ബാങ്ക് വായ്പാ ക്യാമ്പ്; ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാം

Published : Aug 20, 2024, 11:28 AM IST
പ്രവാസി സംരംഭകര്‍ക്കായി നോർക്ക-കാനറാ ബാങ്ക് വായ്പാ ക്യാമ്പ്; ഇപ്പോൾ രജിസ്റ്റര്‍ ചെയ്യാം

Synopsis

താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൊല്ലം നെല്ലിമുക്കിലുളള സൺബേ മിനി ഹാളില്‍ ചേരുന്ന ക്യാമ്പില്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. 

തിരുവനന്തപുരം: നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ആഗസ്റ്റ് 21 ന് കൊല്ലത്ത്. സ്പോട്ട് രജിസ്ട്രേഷനും അവസരം. പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 21 ന്  കൊല്ലം ജില്ലയില്‍ പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൊല്ലം നെല്ലിമുക്കിലുളള സൺബേ മിനി ഹാളില്‍ ചേരുന്ന ക്യാമ്പില്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. 

Read Also - കൊളസ്ട്രോള്‍ കുറയ്ക്കണോ? ഒരു പൊടിക്കൈ, ഗുണങ്ങളേറെ

രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുത്താം. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ്  പങ്കെടുക്കേണ്ടത്.   പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം