മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള സാന്ത്വന പദ്ധതി; ഈ വർഷം വിതരണം ചെയ്‍തത് 21 .7 കോടി

By Web TeamFirst Published Feb 4, 2021, 4:46 PM IST
Highlights

മരണാനന്തര  ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുവാനുള്ള ധനസഹായം, തിരികെയെത്തിയ പ്രാവസികളുടെ പെണ്‍ മക്കൾക്കുള്ള വിവാഹ ധനസഹായം എന്നിവയാണ് സാന്ത്വന പദ്ധതി പ്രകാരം അനുവദിക്കുന്നത്. 

തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി  സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ 'സാന്ത്വന'ത്തിലൂടെ ഈ  സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം  ചെയ്തതായി നോർക്ക സി.ഇ.ഒ  അറിയിച്ചു . 3598 പേർക്കാണ്  ഈ ആനുകൂല്യം   ലഭിച്ചത്.

മരണാനന്തര  ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങുവാനുള്ള ധനസഹായം, തിരികെയെത്തിയ പ്രാവസികളുടെ പെണ്‍ മക്കൾക്കുള്ള വിവാഹ ധനസഹായം എന്നിവയാണ് സാന്ത്വന പദ്ധതി പ്രകാരം അനുവദിക്കുന്നത്. ഒന്നര ലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനം ഉള്ള, രണ്ടു വർഷമെങ്കിലും  വിദേശത്തു ജോലി ചെയ്യുകയും ഇപ്പോൾ നാട്ടിൽ കഴിയുകയും  ചെയ്യുന്നവർക്കാണ് സഹായം ലഭിക്കുന്നത്.

അപേക്ഷാ ഫോറവും വിശദവിവരങ്ങളും www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

click me!