ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് നോര്‍ക്കയുടെ സഹായം; നാലുലക്ഷം രൂപ കൈമാറി

By Web TeamFirst Published May 31, 2021, 3:04 PM IST
Highlights

ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

തിരുവനന്തപുരം: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ കുടുംബത്തിന് നോര്‍ക്ക റൂട്ട്സ് ഇന്‍ഷുറന്‍സ് തുക കൈമാറി. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപയാണ് നോര്‍ക്ക റൂട്ട്‌സ് കൈമാറിയത്.

ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് റോക്കറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി കെ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!