
തിരുവനന്തപുരം: നോർക്ക റൂട്ട്സ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് പ്രവാസികൾക്കായി നോർക്ക എമർജൻസി ആംബുലൻസ് സർവീസ് പദ്ധതി ആവിഷ്കരിച്ചു. വിദേശ രാജ്യങ്ങളിൽവെച്ച് മരിക്കുന്നവരുടെ മൃതദ്ദേഹങ്ങൾ തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങളിൽനിന്ന് സൗജന്യമായി വീടുകളിലെത്തിക്കുന്നതാണ് പ്രസ്തുത പദ്ധതി.
കഴിഞ്ഞ ഒരു വർഷത്തിനിടെ വിദേശ രാജ്യങ്ങളിൽ വെച്ച് മരിച്ച 187 മലയാളികളുടെ മൃതദേഹങ്ങളാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഇത്തരത്തിൽ സൗജന്യമായി വീടുകളിൽ എത്തിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ പേരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചത് സൗദിയിൽ വെച്ച് മരിച്ച മലയാളികളുടേതാണ്. രോഗബാധിതരായിനാടുകളിലേക്ക് മടങ്ങേണ്ടിവരുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും വീട്ടിലോ ആശുപത്രിയിലോ എത്തിക്കുന്നതിനും നോർക്കയുടെ സൗജന്യ ആംബുലൻസ് സേവനം ഉപയോഗപ്പെടുത്താം.
ഈ സേവനം ആവശ്യമുള്ളവർക്ക് നോർക്ക റൂട്സിന്റെ 8802012345 എന്ന നമ്പറിലോ norkaemergencyambulance@gmail.com എന്ന ഈമെയിലിലോ ബന്ധപ്പെടാമെന്നു നോർക്ക റൂട്ട്സ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam