11 പ്രവാസികള്‍ക്ക് ഒരു കോടി രൂപയുടെ നോര്‍ക്ക സംരംഭകവായ്പകള്‍ വായ്പകള്‍ കൈമാറി

Published : Aug 18, 2024, 12:57 PM IST
11 പ്രവാസികള്‍ക്ക് ഒരു കോടി രൂപയുടെ നോര്‍ക്ക സംരംഭകവായ്പകള്‍ വായ്പകള്‍ കൈമാറി

Synopsis

ട്രേഡിങ്/ ഡിസ്ട്രിബ്യൂഷന്‍, കാറ്ററിംഗ്, കൃഷി, ഫർണിച്ചർ ഷോപ്പ്, മെഡിക്കൽ ഷോപ്പ്, സ്റ്റേഷനറി കട, ടെക്സ്റ്റൈൽ ഷോപ്പ്, മത്സ്യവിപണനം, ഡെയറിഫാം എന്നീ മേഖലകളിലുളള പദ്ധതിക്കാണ് വായ്പ ലഭ്യമാക്കിയിട്ടുളളത്. 

തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിയും (TPDCS)സംയുക്തമായി സംഘടിപ്പിച്ച  വായ്പാകൈമാറ്റ ചടങ്ങില്‍ 11 പ്രവാസിസംരംഭകര്‍ക്കായി ഒരു കോടി രൂപയുടെ വായ്പകള്‍ കൈമാറി. ട്രേഡിങ്/ ഡിസ്ട്രിബ്യൂഷന്‍, കാറ്ററിംഗ്, കൃഷി, ഫർണിച്ചർ ഷോപ്പ്, മെഡിക്കൽ ഷോപ്പ്, സ്റ്റേഷനറി കട, ടെക്സ്റ്റൈൽ ഷോപ്പ്, മത്സ്യവിപണനം, ഡെയറിഫാം എന്നീ മേഖലകളിലുളള പദ്ധതിക്കാണ് വായ്പ ലഭ്യമാക്കിയിട്ടുളളത്. 
സംരംഭങ്ങള്‍ ഏതൊരുനാടിന്റെയും വളര്‍ച്ചയുടെ സൂചകങ്ങളാണ്.

കേരളം ഇന്ന് രാജ്യത്തെ മികച്ച സംരംഭകസൗഹൃദ സംസ്ഥാനമാണെന്ന് ഉദ്ഘാടനവും വായ്പാവിതരണവും നിര്‍വ്വഹിച്ച പ്രവാസി വെൽഫെയർ ബോർഡ് ചെയര്‍മാന്‍ കെ.വി അബ്ദുൽ ഖാദർ അഭിപ്രായപ്പെട്ടു. ചെറുതും വലുതുമായ ഏതു സംരംഭങ്ങള്‍ക്കും കേരളത്തില്‍ മികച്ച വളര്‍ച്ചാസാധ്യതകളാണുളളത്.   അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു ബിസ്സിനസ്സും വിജയിപ്പിക്കാന്‍ കഴിയുമെന്നും പുതിയ സംരംഭകര്‍ക്ക് ആശംസകളറിയിച്ച് കെ വി അബ്ദുൽ ഖാദർ പറഞ്ഞു. 

Read Also -  3 വർഷത്തിൽ 80 ലക്ഷം ഫോളോവേഴ്സ് അമ്പരപ്പിച്ച് 14കാരി; കോടിക്കണക്കിന് കാഴ്ചക്കാർ, വൈറലാണ് ഹർനിദിന്‍റെ ഡാൻസ്

തിരിച്ചെത്തുന്ന സാധാരണക്കാരായ പ്രവാസികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ നോര്‍ക്ക റൂട്ട്സ് പ്രതി‍ജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി.ഇ.ഒ അജിത് കോളശ്ശേരി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ നടന്ന വായ്പാകൈമാറ്റ ചടങ്ങില്‍ എന്‍.ആര്‍.ഐ കമ്മീഷന്‍ അംഗം ഗഫൂര്‍ പി. ലില്ലീസ്, വെൽഫെയർ ബോർഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി എന്നിവര്‍ ആശംസകളും TPDCS പ്രസിഡന്റും പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടറുമായ സജീവ് തൈയ്ക്കാട് സ്വാഗതവും, TPDCS സെക്രട്ടറി രേണി വിജയൻ നന്ദിയും പറഞ്ഞു.

TPDCS ഡയറക്ടര്‍മാര്‍, പ്രവാസിസംരംഭകര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് വായ്പകള്‍ ലഭ്യമാക്കുക. സംരംഭകവായ്പകള്‍ക്ക് മൂലധന, പലിശ സബ്സിഡിയും പദ്ധതിവഴി ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയിൽ സ്വർണ്ണവില കുതിച്ചുയർന്നു, ഏഴ് ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
യുഎഇയിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ് നൽകി അധികൃതർ