കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്കക്ക് 200 പേരെ വേണം; പരസ്യം ചെയ്തിട്ടും ആളില്ല

Published : Sep 08, 2018, 07:52 PM ISTUpdated : Sep 10, 2018, 04:25 AM IST
കുവൈറ്റിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നോര്‍ക്കക്ക് 200 പേരെ വേണം; പരസ്യം ചെയ്തിട്ടും ആളില്ല

Synopsis

ഗാർഹിക ജോലിക്ക് കുവൈറ്റിലേക്ക് 500 സ്ത്രീകളെയാണ് വേണ്ടത്. പക്ഷെ ഇതുവരെ രജിസ്റ്റർ ചെയ്തത് 300പേർ മാത്രം. വീട്ടുജോലിക്ക് ഗൾഫ് നാടുകളിൽ പോയി ചതിയില്‍പെട്ട നിരവധി പേരുടെ കഥകളാണ്  ഇത്തരമൊരു സംരംഭത്തിന് നോർക്കയെ പ്രേരിപ്പിച്ചത്. 

തിരുവനന്തപുരം: സൗജന്യമായി കുവൈറ്റിലേക്ക് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന നോർക്കയുടെ പദ്ധതിയിൽ ചേരാൻ ആളുകൾ കുറവ്. പരിശീലനവും വിമാനടിക്കറ്റുമെല്ലാം സൗജന്യമായി നൽകുന്ന പദ്ധതിയോടാണ് തണുപ്പൻ പ്രതികരണം.

ഗാർഹിക ജോലിക്ക് കുവൈറ്റിലേക്ക് 500 സ്ത്രീകളെയാണ് വേണ്ടത്. പക്ഷെ ഇതുവരെ രജിസ്റ്റർ ചെയ്തത് 300പേർ മാത്രം. വീട്ടുജോലിക്ക് ഗൾഫ് നാടുകളിൽ പോയി ചതിയില്‍പെട്ട നിരവധി പേരുടെ കഥകളാണ്  ഇത്തരമൊരു സംരംഭത്തിന് നോർക്കയെ പ്രേരിപ്പിച്ചത്. 25,000 രൂപ മാസ ശമ്പളത്തിൽ രണ്ട് വർഷത്തേയ്ക്കാണ് കൂവൈറ്റിൽ ജോലി വാഗ്ദാനം. 
പരിശീലനവും കുവൈറ്റിലേക്ക് പോകാനും മടങ്ങാനുമുള്ള വിമാനടിക്കറ്റും സൗജന്യമാണ്. ആറ് ലക്ഷം രൂപ മുടക്കി വിശദമായ പത്രപരസ്യം നൽകിയിട്ടും ആവശ്യത്തിന് അപേക്ഷകരെ കിട്ടിയില്ല.

കുവൈറ്റ് സർക്കാരിന്‍റെ നിയന്ത്രണ ഏ‍ജൻസിയായ അൽദുറയുമായാണ് കരാർ.  ആദ്യ 16 പേരുടെ  പരിശീലനം പൂർത്തിയായി. ഇവർ ഈ മാസം അവസാനം കുവൈറ്റിലേക്ക് തിരിക്കും.  കരാർ അനുസരിച്ച് അറുമാസത്തിനകം ബാക്കി 200 പേരുടെ റിക്രൂട്ടമെന്‍റ് കൂടി പൂർത്തിയാക്കണം. കൂടുബശ്രീ വഴി ഇനി ശ്രമിക്കാനാണ് നോർക്ക ആലോചിക്കുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിൽ നിന്നെത്തി 4 മാസം മാത്രം, കണ്ടെത്തിയത് അവശ നിലയിൽ; അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു
നേരത്തെ സീൽ ചെയ്ത് പോയ കുപ്പിവെള്ള നിർമ്മാണ പ്ലാന്റ് രാത്രിയിൽ വീണ്ടും പ്രവർത്തിപ്പിച്ചു; നടപടിയെടുത്ത് കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി