കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടമായ പ്രവാസികള്‍ക്ക് നോർക്ക റൂട്ട്സ് 'കേയ്സ്' പ്രവാസി പുനരധിവാസ പദ്ധതി

Published : Jan 11, 2021, 09:33 PM IST
കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടമായ പ്രവാസികള്‍ക്ക് നോർക്ക റൂട്ട്സ് 'കേയ്സ്' പ്രവാസി പുനരധിവാസ പദ്ധതി

Synopsis

പരിശീലന തുകയുടെ 75 ശതമാനം നോർക  വഹിക്കും. 40 ദിവസം നീണ്ടു നിൽക്കുന്ന  പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിലവസരങ്ങൾ നേടിയെടുക്കാൻ സാധ്യതയുണ്ട്.  

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ പ്രവാസിൾക്ക് നാട്ടിലോ, വിദേശത്തോ, ജോലി നേടുന്നതിനു സഹായിക്കുന്ന പരിശീലന പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE) ന്റെ സെന്റര്‍ ഓഫ് എക്സലന്‍സ് ആയ, അങ്കമാലിയിലുള്ള എസ്‍പോയർ  അക്കാദമിയിൽ  വെച്ചായിരിക്കും പരിശീലനം. 

പരിശീലന തുകയുടെ 75 ശതമാനം നോർക  വഹിക്കും. 40 ദിവസം നീണ്ടു നിൽക്കുന്ന  പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്ത്യയിലും വിദേശത്തുമുള്ള തൊഴിലവസരങ്ങൾ നേടിയെടുക്കാൻ സാധ്യതയുണ്ട്.  വിദേശത്ത് രണ്ടോ അധിലധികം വർഷം  പ്രവർത്തി പരിചയമുള്ള അപേക്ഷകർക്ക് മുൻഗണന. ഓയിൽ & ഗ്യാസ് മേഖലയിൽ തൊഴിൽ  നേടുന്നതിനാവശ്യമായ താഴെ പറയുന്ന കോഴ്സുകളിലാണ് പരിശീലനം നല്കുന്നത്.

1. ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ
2. പൈപ്പ് ഫാബ്രിക്കേഷൻ / ഫിറ്റർ.
3. ടിഗ്/ ആർക്ക് വെൽഡർ.

 കൂടുതൽ വിവരങ്ങൾക്ക് 9072572998, 0484 2455959 ( ഓഫീസ് സമയം) admin@eramskills.in എന്നിവയിൽ  ഉടൻ ബന്ധപ്പെടുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട