പ്രവാസികൾക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാൻ സംവിധാനമായി

By Web TeamFirst Published Apr 17, 2020, 7:52 PM IST
Highlights

കാർഗോ സേവനം ലഭ്യമായ രാജ്യങ്ങളിലേക്ക് മാത്രമെ മരുന്ന് അയക്കാൻ സാധിക്കൂ. എൻ.ഒ.സി അപേക്ഷയുടെ മാതൃക  www.norkaroots.org എന്ന വെബ്സൈറ്റിൽ ലഭിക്കും. 

തിരുവനന്തപുരം: പ്രവാസികൾക്ക് നാട്ടിൽ നിന്നും ജീവൻരക്ഷാമരുന്നുകൾ വിദേശത്ത് എത്തിക്കാൻ നോർക്ക റൂട്ട്സ് വഴിയൊരുക്കി. കാർഗോ സർവീസ് വഴിയാണ് മരുന്നുകൾ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള  രോഗങ്ങൾ, മരുന്നുകൾ എന്നിവ നിശ്ചയിക്കുക.  മരുന്നുകൾ അയയ്ക്കാൻ പ്രവാസിയുടെ ബന്ധുക്കൾ കസ്റ്റംസ് ഡ്രഗ് ഇൻസ്പെക്ടറുടെ എൻ.ഒ.സി. വാങ്ങണം. 

എൻ.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖ, ഡോക്ടറുടെ കുറിപ്പടി, മരുന്നിന്റെ ബില്ല്, മരുന്നിന്റെ ഫോട്ടോ എന്നിവ todcochin@nic.in ലേക്ക് മെയിൽ അയയ്ക്കണം. എൻ.ഒ.സി. ലഭിച്ച ശേഷം മരുന്നുകൾ മുകളിൽ പറഞ്ഞ രേഖകൾ സഹിതം അയാട്ട (IATA) അംഗീകാരമുള്ള കാർഗോ ഏജന്റിനെ ഏൽപ്പിക്കും. കാർഗോ സേവനം ലഭ്യമായ രാജ്യങ്ങളിലേക്ക് മാത്രമെ മരുന്ന് അയക്കാൻ സാധിക്കൂ. എൻ.ഒ.സി അപേക്ഷയുടെ മാതൃക  www.norkaroots.org എന്ന വെബ്സൈറ്റിൽ ലഭിക്കും. സർവീസുകൾ അരംഭിക്കുന്ന മുറയ്ക്ക് കൊറിയർ വഴിയും മരുന്നുകൾ അയയ്ക്കാനാവും.

click me!