ഖത്തറിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റിന് അവസരം

By Web TeamFirst Published Aug 5, 2022, 6:33 PM IST
Highlights

വിദേശത്തുളള തൊഴില്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്ന മലയാളികള്‍ക്കായി വ്യത്യസ്തമായ ചാനലുകളിലൂടെ റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗത്തിനു ശേഷം പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം: ഖത്തറിലേയ്ക്കുളള തൊഴിലവസരങ്ങള്‍ സംബന്ധിച്ച് നോര്‍ക്കാ റൂട്ട്സുമായി, ഖത്തര്‍ ആസ്ഥാനമായുളള എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോന്‍ ചര്‍ച്ച നടത്തി. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ നോര്‍ക്ക ആസ്ഥാനത്തായിരുന്നു ചര്‍ച്ച.

വിദേശത്തുളള തൊഴില്‍ അവസരങ്ങള്‍ പ്രതീക്ഷിക്കുന്ന മലയാളികള്‍ക്കായി വ്യത്യസ്തമായ ചാനലുകളിലൂടെ റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് യോഗത്തിനു ശേഷം പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ലോകത്തെല്ലായിടത്തുമുളള തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി പ്രൊഫഷണലുകള്‍ക്കും, സ്‌കില്‍ഡ് ലേബേഴ്‌സിനും, അതോടൊപ്പം സാധാരണക്കാരായ തൊഴിലാളികള്‍ക്കുമുളള അവസരങ്ങള്‍ കണ്ടെത്താനാണ് നോര്‍ക്ക ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഖത്തറിലെ എ.ബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും നോര്‍ക്കാ റൂട്ട്‌സ് ഡയറക്ടറുമായ ജയകൃഷ്ണ മേനോന്റെ (ജെ.കെ മേനോന്‍) സന്ദര്‍ശനം. 

അദ്ദേഹവുമായുളള ചര്‍ച്ചയില്‍ ഖത്തറില്‍ ഈ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി റിക്രൂട്ട്‌മെന്റ് നടത്താന്‍ ധാരണയായിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കമ്പനിയിലും നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് നടത്താമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ദോഹയില്‍ ഒരു എംപ്ലോയേഴ്‌സ് കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ത്ത് തൊഴില്‍ അവസരങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കാനും ധാരണയായിട്ടുണ്ട്.

നോര്‍ക്ക ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്; 350 പേർക്ക് 70 ലക്ഷം രൂപ വിതരണം ചെയ്തു

താരതമ്യേന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് കുറഞ്ഞ ഖത്തറിലേയ്ക്കുളള തൊഴില്‍ അന്വേഷകരുടെ സാധ്യതകള്‍ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത്. നോര്‍ക്കയുടെ വളര്‍ച്ചയില്‍ ഒരു പടവുകൂടി കടക്കുന്നതാകും ഇതെന്ന് പ്രതീക്ഷിക്കാമെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.   നോര്‍ക്കാ റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കൊളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജർ ടി.കെ. ശ്യാം  എന്നിവരും സംബന്ധിച്ചു.

ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്ത് നോര്‍ക്ക റൂട്ട്സ്

തിരുവനന്തപുരം: ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് നോര്‍ക്ക ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. തൃശൂര്‍ കണ്ടശന്‍കടവ് പുറത്തൂര്‍ കിറ്റന്‍ ഹൗസില്‍ ലിജോ ജോസ്, കൊല്ലം കൊട്ടാരക്കര റെജി ഭവനില്‍ ഫിലിപ്പോസ് റെജി എന്നിവരുടെ ബന്ധുക്കളാണ് പ്രവാസി ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസി എന്നിവ വഴിയുള്ള തുക ഏറ്റുവാങ്ങിയത്.

2021 ഒക്ടോബറില്‍ ഒമാനിലുണ്ടായ അപകടത്തില്‍ മരിച്ച ലിജോ ജോയുടെ കുടുംബത്തിന് ആറു ലക്ഷം രൂപയും  2018 ജനുവരിയില്‍ ദുബായില്‍ മരിച്ച ഫിലിപ്പോസ് റെജിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് ലഭിച്ചത്. പ്രവാസി ഐ.ഡി. കാര്‍ഡ് ഉടമയെന്ന നിലയില്‍ നാലു ലക്ഷം രൂപയുടെയും നോര്‍ക്ക പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിയുടെ രണ്ടു ലക്ഷം രൂപയുടെയും പരിരക്ഷയാണ് റെജിക്ക് ഉണ്ടായിരുന്നത്. പ്രവാസി ഐ.ഡി കാര്‍ഡ് ഉടമയായിരുന്നു ഫിലിപ്പോസ് റെജി. തയ്ക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ തുക വിതരണം ചെയ്തു. സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍മാനേജര്‍ അജിത്ത് കോളശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

നോര്‍ക്ക റൂട്ട്സ് വഴി ദുബായില്‍ നിയമനം; സ്റ്റാഫ് നഴ്സ്, ടെക്നീഷ്യന്‍ ഒഴിവുകൾ; ജൂലൈ 25നകം അപേക്ഷ

ഈ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ നോര്‍ക്ക റൂട്ട്സ്  പ്രവാസി ഐ.ഡി കാര്‍ഡ് വഴി 11 പേര്‍ക്കായി 30.80 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്. 2008ല്‍നിലവില്‍ വന്ന ഈ പദ്ധതി വഴി ഇതുവരെ ആകെ 120 പേര്‍ക്കായി 1.65 കോടി രൂപയാണ് ലഭ്യമാക്കിയത്.  നോര്‍ക്ക റൂട്ട്സ് പ്രവാസി ഐ.ഡി കാര്‍ഡ് ഉടമകള്‍ക്ക് അപകട മരണത്തിന് നാല്  ലക്ഷം രൂപയും അംഗവൈകല്യത്തിന് രണ്ടു ലക്ഷം രൂപയുമാണ് പരിരക്ഷ. നേരത്തേ രണ്ടു ലക്ഷമായിരുന്ന ഇന്‍ഷുറന്‍സ് തുക 2020 ഏപ്രില്‍ മുതലാണ് നാലു ലക്ഷമായി ഉയര്‍ത്തിയത്.

മൂന്ന് വര്‍ഷമാണ് പ്രവാസി ഐ ഡി കാര്‍ഡിന്റെ കാലാവധി.  18 മുതല്‍ 70  വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷം കാലാവധിയുള്ള കാര്‍ഡിന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനും 315 രൂപയാണ് ഫീസ്. ഇതിന് പുറമെയുള്ള പ്രവാസി രക്ഷാഇന്‍ഷുറന്‍സ് പോളിസി വഴി 13 ഗുരുതര രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷയും രണ്ടു  ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. 18 മുതല്‍ 60  വയസ്സുവരെയുള്ള പ്രവാസികള്‍ക്ക് പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പോളിസിക്ക് അപേക്ഷിക്കാം. ഇന്‍ഷുറന്‍സ് പ്രീമിയം അടക്കം 550 രൂപയാണ് അപേക്ഷാഫീസ്. www.norkaroots.org എന്ന വെബ് സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീനമ്പരില്‍ രാജ്യത്തിനകത്തു നിന്നും വിളിക്കാവുന്നതാണ്. വിദേശത്തു നിന്നും 00918802012345 എന്ന നമ്പരില്‍ മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

click me!