പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവിതരണം ആരംഭിച്ചു

Published : Feb 02, 2021, 08:04 PM IST
പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായവിതരണം ആരംഭിച്ചു

Synopsis

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്.

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായ വിതരണം നോർക്ക റൂട്ട്സ് ആരംഭിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്.

പുതിയതായി ധനസഹായത്തിന് അപേക്ഷിക്കുന്നവർ  സഹകരണ സംഘങ്ങളുടെ ഭരണ സമിതി തീരുമാനം, പദ്ധതി രേഖ, ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ്, താത്കാലിക കട ധന പട്ടിക എന്നിവയുടെ പകർപ്പ് സഹിതം ഫെബ്രുവരി 15 നകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ്, നോർക്ക സെൻ്റർ, തൈക്കാട്, തിരുവനന്തപുരം - 14 വിലാസത്തിൽ അപേക്ഷിക്കാം.

അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ