മലയാളി ഹൗസ് ഡ്രൈവർ സൗദി അറേബ്യയിൽ മരിച്ചു

Published : Feb 02, 2021, 07:52 PM IST
മലയാളി ഹൗസ് ഡ്രൈവർ സൗദി അറേബ്യയിൽ മരിച്ചു

Synopsis

20 വര്‍ഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

റിയാദ്: ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി ഹൗസ് ഡ്രൈവർ സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം തിരൂർ ഏഴുർ സ്വദേശി മുഹമ്മദ് സലീം പാച്ചാട്ട് (52) ആണ് ജിദ്ദ സൗദി ജർമൻ ആശുപത്രിയിൽ മരിച്ചത്. 20 വര്‍ഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 

ഭാര്യ: ഫാത്തിമത് സുനിജ, മക്കള്‍: ജാസിം ഖാന്‍, ഹസ്ന, തസ്ലീമ, മരുമകന്‍: മുസ്തഫ. നിയമനടപടികൾ പൂർത്തിയാക്കി ഞായറാഴ്ച ഉച്ചക്ക് ജിദ്ദ സാമർ ഡിസ്ട്രിക്റ്റിലെ അജ്വാദ് മഖ്ബറയില്‍ ഖബറടക്കി. തുടര്‍ നടപടികള്‍ പൂർത്തിയാക്കാൻ ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അംഗവും സഫ ഏരിയ സെക്രട്ടറിയുമായ ജുനൈസ്‌, നവോദയ പ്രവര്‍ത്തകരായ ഇർഫാൻ തിരൂർ, സിദ്ദീഖ് ഏഴൂർ എന്നിവർ രംഗത്തുണ്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ