പ്രവാസികള്‍ക്കായി സൗജന്യ ബിസിനസ് കൗണ്‍സിലിങ് ആരംഭിച്ചു

By Web TeamFirst Published Oct 29, 2021, 3:07 PM IST
Highlights

നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിലാണ് സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ്

തിരുവനന്തപുരം: പ്രവാസി സമൂഹത്തിന്റെ നിക്ഷേപ സാധ്യതകളും അനുകൂല ഘടകങ്ങളും പരിചയപ്പെടുത്തുന്നതിനും തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള  മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും നോര്‍ക്ക ബിസിനസ് സഹായ കേന്ദ്രത്തിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തില്‍ സൗജന്യ ബിസിനസ്സ് കൗണ്‍സിലിങ് ആരംഭിച്ചു. 

പ്രവാസികള്‍, തിരികെയെത്തിയ പ്രവാസികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് കമ്പനി രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്, സര്‍ക്കാര്‍ ധനസഹായങ്ങള്‍, ബാങ്ക്/ധനകാര്യ സ്ഥാപന വായ്‍പകള്‍, ജി.എസ്.ടി  രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ പദ്ധതി നിക്ഷേപങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനൊപ്പം  പ്രൊജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കുതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും  കൗണ്‍സിലിങില്‍ സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.ബി.എഫ്.സി , നോര്‍ക്ക റൂട്‌സ് രണ്ടാം നില, തൈക്കാട് എന്ന വിലാസത്തില്‍ നേരിട്ടോ അല്ലെങ്കില്‍ nbfc.norka@ kerala.gov.in / 0471 - 2770534 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

click me!