യുകെയില്‍ ജോലി, ഇത്തവണ അവസരം 297 പേര്‍ക്ക്; കൊച്ചിയിലെ അടുത്ത സൗജന്യ റിക്രൂട്ട്‌മെന്റ് തീയതി പ്രഖ്യാപിച്ചു

Published : Oct 22, 2023, 04:43 PM IST
യുകെയില്‍ ജോലി, ഇത്തവണ അവസരം 297 പേര്‍ക്ക്; കൊച്ചിയിലെ അടുത്ത സൗജന്യ റിക്രൂട്ട്‌മെന്റ് തീയതി പ്രഖ്യാപിച്ചു

Synopsis

യു.കെയില്‍ നിന്നുളള അഞ്ചംഗ പ്രതിനിധി സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

കൊച്ചി: നോര്‍ക്ക റൂട്ട്‌സ് യു.കെ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ 297 നഴ്‌സുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 10 മുതല്‍ 21 വരെ വിവിധ തീയതികളിലായി കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന റിക്രൂട്ട്‌മെന്റിലാണ് 297 നഴ്‌സുമാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇവരില്‍ 86 പേര്‍ OET യു.കെ സ്‌കോര്‍ നേടിയവരാണ്. മറ്റുള്ളവര്‍ അടുത്ത നാലു മാസത്തിനുളലില്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണെന്ന് നോര്‍ക്ക അറിയിച്ചു. യു.കെയില്‍ നിന്നുളള അഞ്ചംഗ പ്രതിനിധി സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നോര്‍ക്ക റൂട്ട്‌സില്‍ നിന്നും റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജര്‍ ടി.കെ ശ്യാമിന്റെ നേതൃത്വത്തിലുളള പ്രതിനിധികളും നടപടികള്‍ക്ക് നേതൃത്വം നല്‍കി. 

പ്രസ്തുത റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും നേരത്തേ അപേക്ഷ നല്‍കിയവര്‍ക്കും അവസരമുണ്ട്. യുകെ കരിയര്‍ ഫെയര്‍ മൂന്നാം ഘട്ടം നവംബര്‍ ആറ് മുതല്‍ പത്തു വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ക്ക് ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ (OET/IELTS-UK SCORE നേടിയവര്‍ക്കു മാത്രം), സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്. 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET  /IELTS സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്‌സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012 345 വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്. 

17 വര്‍ഷമായി കൂടെ; ഒടുവില്‍ കാറും ഒരു കോടി രൂപയും മോഷ്ടിച്ച് ഡ്രൈവര്‍ മുങ്ങി 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും