ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാന്‍ നോർക്കയുടെ നഴ്‍സിങ് തൊഴിൽ ലൈസൻസിങ് പരിശീലനം

Published : Jan 04, 2021, 09:58 PM IST
ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാന്‍ നോർക്കയുടെ നഴ്‍സിങ് തൊഴിൽ ലൈസൻസിങ് പരിശീലനം

Synopsis

ജി.എൻ.എം/ബി.എസ്.സി/എം.എസ്.സിയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരിൽ നിന്ന് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. 

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നഴ്സിങ് മേഖലയിൽ തൊഴിൽ നേടുന്നതിന്  അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷയ്ക്ക് നോർക്ക റൂട്ട്സ് പരിശീലനം നൽകുന്നു.  സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് (NICE Academy) മുഖാന്തരം HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിനാണ് പരിശീലനം നൽകുക. 


ജി.എൻ.എം/ബി.എസ്.സി/എം.എസ്.സിയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരിൽ നിന്ന് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. കോഴ്സ് തുകയുടെ 75% നോർക്ക വഹിക്കും. പരിശീലനത്തിന് താൽപ്പര്യമുളളവർ 2020 ജനുവരി 10ന് മുൻപ്  skill.norka@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബയോഡേറ്റ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്   1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ  9497319640, 9895762632, 9895364254 എന്നീ മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട