സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു; ഇന്ന് ആറ് മരണം

Published : Apr 24, 2020, 07:08 PM IST
സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു; ഇന്ന് ആറ് മരണം

Synopsis

പുതിയതായി രോഗം സ്ഥിരീകരിച്ചവിൽ 25 ശതമാനം സൗദി പൗരന്മാരും 75 ശതമാനം വിദേശികളുമാണ്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2049 ആയി. 124 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. 

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. വെള്ളിയാഴ്ച പുതുതായി 1172 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ്  ബാധിതരുടെ എണ്ണം 15102 ആയി. നാല് വിദേശികളും രണ്ട് സ്വദേശികളുമടക്കം ആറുപേർ ഇന്ന് മരിച്ചു. മക്കയിൽ നാലുപേരും ജിദ്ദയിൽ രണ്ടുപേരുമാണ് മരിച്ചത്.  ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 127 ആയി ഉയർന്നു. 

പുതിയതായി രോഗം സ്ഥിരീകരിച്ചവിൽ 25 ശതമാനം സൗദി പൗരന്മാരും 75 ശതമാനം വിദേശികളുമാണ്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2049 ആയി. 124 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. 12,926 പേർ രാജ്യത്തെ വിവിധ  ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 93 പേർ ഗുരുതരാവസ്ഥയിലും. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ. ആരോഗ്യ വകുപ്പിന്റെ 150ലേറെ മെഡിക്കൽ സംഘങ്ങളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീൽഡ് ടെസ്റ്റുമായി രംഗത്തുള്ളത്. നാലുപേർ കൂടി പുതുതായി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ് ബാധിച്ചുള്ള  മരണസംഖ്യ 53 ആയി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ