
ദുബായ്: ഗൾഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇതിനോടകം 68പേര്‍ മരിച്ചു. യുഎഇ യിൽ രോഗബാധിതരുടെ എണ്ണം 2659ആയി. സൗദി അറേബ്യ - 2932, ഒമാന്‍ - 419, കുവൈത്ത് - 855, ബഹറൈന്‍ - 811, ഖത്തര്‍ - 2200 എന്നിങ്ങനെയാണ് ഇതിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം .കുവൈത്തില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 79 പേരും ഇന്ത്യക്കാരാണ്.
രോഗവ്യാപനം ചെറുക്കാനായി ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിൽ നാളെ മുതല്‍ ഈ മാസം 22വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ദുബായിൽ വാഹനത്തിലിരുന്ന് കൊണ്ടുതന്നെ കോവിഡ് പരിശോധന നടത്താനുള്ള രണ്ട് കേന്ദ്രങ്ങൾ പുതുതായി പ്രവർത്തനം ആരംഭിച്ചു. നേരത്തേ വെബ്‌സൈറ്റ് വഴി അനുമതി വാങ്ങിയശേഷമായിരിക്കണം ഈ കേന്ദ്രങ്ങളിലേക്ക് പോകേണ്ടത്.
യുഎഇയിൽ ദേശീയ അണുനശീകരണ പരിപാടി നീട്ടിയതിനാൽ എല്ലാ വാണിജ്യ പരിപാടികൾക്കുമുള്ള നിയന്ത്രണം ഏപ്രിൽ 18 വരെ തുടരുമെന്ന് ദുബായ് സാമ്പത്തികവിഭാഗം അറിയിച്ചു. നിശ്ചിതവിഭാഗം പതിവുപോലെ പ്രവർത്തിക്കും. നിയന്ത്രണ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പിഴയും ശിക്ഷയുമുൾപ്പടെയുള്ള നടപടികൾ നേരിടേണ്ടിവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ