സൗദി അറേബ്യയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 8,628 ആയി കുറഞ്ഞു

By Web TeamFirst Published Aug 13, 2021, 8:56 PM IST
Highlights

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,37,374 ആയി. ഇതിൽ 5,20,358 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,388 ആണ്. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 681 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 1,447 പേർ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തപ്പോൾ രാജ്യത്ത് അവശേഷിക്കുന്ന ആകെ രോഗികളുടെ എണ്ണം 8,628 ആയി കുറഞ്ഞു. ഇതിൽ 1,367 പേരുടെ ആരോഗ്യനില മാത്രമേ ഗുരുതരമായുള്ളൂ. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

അതേസമയം ഇന്ന് രാജ്യവ്യാപകമായി 10 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യമാകെ ഇന്ന് 88,107 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,37,374 ആയി. ഇതിൽ 5,20,358 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,388 ആണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.8 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 148, മക്ക 119, കിഴക്കൻ പ്രവിശ്യ 92, ജീസാൻ 66, അസീർ 58, അൽഖസീം 51, മദീന 41, നജ്റാൻ 32, ഹായിൽ 22, തബൂക്ക് 15, വടക്കൻ അതിർത്തി മേഖല 14, അൽജൗഫ് 12, അൽബാഹ 11. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 31,273,961 ഡോസ് ആയി ഉയർന്നു.

click me!