കുവൈത്തില്‍ ഇന്ന് പുതിയ കൊവിഡ് രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

By Web TeamFirst Published Aug 24, 2020, 7:16 PM IST
Highlights

618 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 72,925 ആയി ഉയര്‍ന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 432 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,960 ആയി. അതേസമയം രോഗമുക്തരുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ വര്‍ധനവ് രേഖപ്പെടുത്തി.

618 പേര്‍ക്കാണ് പുതുതായി രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 72,925 ആയി ഉയര്‍ന്നു. മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 518 ആയി. നിലവില്‍ 7,517 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 99 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3,056 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തി. 590,623 ആണ് ആകെ പരിശോധനകളുടെ എണ്ണം. 

കൊവിഡ് ബാധിച്ച് ഒമാനില്‍ 28 പേര്‍ കൂടി മരിച്ചു
റാസല്‍ഖൈമയില്‍ സ്കൂള്‍ ജീവനക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

click me!