സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ കാര്യമായ കുറവ്

By Web TeamFirst Published Dec 6, 2020, 9:19 PM IST
Highlights

അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 3869 ആയി കുറഞ്ഞു. ഇതിൽ 600 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസുകളിൽ കാര്യമായ കുറവ്. ഇന്ന് 187 പേർക്ക് മാത്രമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് വിവിധയിടങ്ങളിലായി 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 317 പേർ കൊവിഡ് മുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 358713 ആയി. രോഗമുക്തരുടെ ആകെ എണ്ണം 348879 ആയി ഉയർന്നു. ആകെ മരണസംഖ്യ 5965 ആണ്. 

അസുഖ ബാധിതരായി രാജ്യത്ത് അവശേഷിക്കുന്നവരുടെ എണ്ണം 3869 ആയി കുറഞ്ഞു. ഇതിൽ 600 പേർ മാത്രമാണ് ഗുരുതരനിലയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.2 ശതമാനമായും മരണനിരക്ക് 1.7 ശതമാനമായും തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 52, മക്ക 38, മദീന 33, കിഴക്കൻ പ്രവിശ്യ 25, ഖസീം 13, അസീർ 9, നജ്റാൻ 4, തബൂക്ക് 4, ജീസാൻ 3, അൽജൗഫ് 2, വടക്കൻ അതിർത്തി മേഖല 2, ഹാഇൽ 1, അൽബാഹ 1. 

click me!