പ്രവാസം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന സാമൂഹിക പ്രവർത്തകൻ മരിച്ചു

Published : Dec 06, 2020, 07:23 PM IST
പ്രവാസം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന സാമൂഹിക പ്രവർത്തകൻ മരിച്ചു

Synopsis

മൂന്ന് പതിറ്റാണ്ട് മക്കയിലെ സാമൂഹിക മേഖലയിൽ സജീവ പ്രവർത്തകനായിരുന്നു ഹംസ സലാം. ഹജ്ജ് സേവന രംഗത്തും മക്ക കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. 

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ മക്കയിൽ നിര്യാതനായി. മക്ക കെ.എം.സി.സി സെക്രട്ടറി മലപ്പുറം കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശി ഹംസ സലാം (50) ആണ് മക്കയിലെ അൽനൂർ ആശുപത്രിയിൽ മരിച്ചത്. 

മൂന്ന് പതിറ്റാണ്ട് മക്കയിലെ സാമൂഹിക മേഖലയിൽ സജീവ പ്രവർത്തകനായിരുന്നു ഹംസ സലാം. ഹജ്ജ് സേവന രംഗത്തും മക്ക കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. മക്കയിൽ ഹറമിനടുത്തുള്ള ലോഡ്ജിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് ചൊവ്വാഴ്ച നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഭാര്യ: സീനത്ത്, മക്കൾ: സദിദ, സബീഹ, സഹബിൻ. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ