സൗദി അറേബ്യയിൽ ആശ്വാസത്തിന്റെ ദിനങ്ങള്‍; കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു

Published : Aug 22, 2021, 10:16 PM IST
സൗദി അറേബ്യയിൽ ആശ്വാസത്തിന്റെ ദിനങ്ങള്‍; കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു

Synopsis

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,41,994 ആയി. ഇതിൽ 5,28,636 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,481 ആണ്. 

റിയാദ്: സൗദി അറേബ്യയിൽ ആശ്വാസം പകർന്ന് കൊവിഡ് വ്യാപനം കുത്തനെ കുറയുന്നു. പുതിയതായി രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം നാനൂറിനും താഴെയായി. ഇന്ന് 384 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. 737 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 

രാജ്യത്ത് ഇന്ന് 58,799 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,41,994 ആയി. ഇതിൽ 5,28,636 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,481 ആണ്. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4,877 ആയി കുറഞ്ഞു. ഇതിൽ 1,156 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 134, മക്ക 62, കിഴക്കൻ പ്രവിശ്യ 37, ജീസാൻ 31, അൽഖസീം 30, അസീർ 23, മദീന 21, നജ്റാൻ 21, ഹായിൽ 12, തബൂക്ക് 5, അൽബാഹ 3, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ് 2. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെയ്പ്പ് 33,729,408 ഡോസ് ആയി ഉയർന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ