സൗദി അറേബ്യയിൽ ആശങ്കയൊഴിയുന്നു; ഇന്ന് 1357 പുതിയ കൊവിഡ് രോഗികൾ മാത്രം

By Web TeamFirst Published Aug 2, 2020, 7:48 PM IST
Highlights

ഇതുവരെ 2,78,835 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 2,40,081 പേർ രോഗമുക്തി നേടി. അതെസമയം 30 മരണം കൂടി പുതിയതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 2917 ആയി. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ആശങ്കയൊഴിയുന്നു. പ്രതിദിന കണക്കിൽ തെളിയുന്നത് വലിയ ആശ്വാസം. പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ഞായറാഴ്ച 1357 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ 2533 പേർ രോഗമുക്തരായി. രാജ്യത്തെ മൊത്തം രോഗമുക്തി നിരക്ക് 86.1 ശതമാനമായി ഉയർന്നു. 

ഇതുവരെ 2,78,835 പേർക്ക് ആകെ രോഗം സ്ഥിരീകരിച്ചപ്പോൾ അതിൽ 2,40,081 പേർ രോഗമുക്തി നേടി. അതെസമയം 30 മരണം കൂടി പുതിയതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 2917 ആയി. റിയാദ് 1, ജിദ്ദ 3, മക്ക 5, ഹുഫൂഫ് 1, ത്വാഇഫ് 2, ഖത്വീഫ് 1, ബുറൈദ 3, ഹാഇൽ 1, നജ്റാൻ 1, ജീസാൻ 1, സബ്യ 1, സകാക 1, സാംത 1, അൽമജാരിദ 2, അൽബാഹ 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, അൽറസ് 2, അൽനമാസ് 1 എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തെ വിവിധ ആശുപത്രികളിൽ കഴിയുന്നവരുടെ എണ്ണം 35,837 ആയി കുറഞ്ഞു. ഇവരിൽ 2,011 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

click me!