യുഎഇയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം; നിയമനം ഒഡെപെക്ക് വഴി

Published : Feb 24, 2020, 07:53 PM IST
യുഎഇയിലേക്ക് നഴ്‌സുമാര്‍ക്ക് അവസരം; നിയമനം ഒഡെപെക്ക് വഴി

Synopsis

ഈ മാസം 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്‌കൈപ്പ് വഴി ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. 

തിരുവനന്തപുരം: യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്‌സുമാര്‍ക്ക് അവസരം.  കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേനെയാണ് നിയമനം. മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള പുരുഷ ഉദ്യോഗാർഥികള്‍ക്കാണ് അവസരമുള്ളത്.

ഈ മാസം 27ന് തിരുവനന്തപുരത്തുള്ള ഒഡെപെക്ക് ഓഫീസിൽ വച്ച് സ്‌കൈപ്പ് വഴി ഇന്റർവ്യൂ നടത്തും. തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികൾ ഹാഡ്/ ഡി.ഒ.എച്ച് പരീക്ഷ പാസാകണം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ  gcc@odepc.in എന്ന മെയിലിലേക്ക് 2020 ഫെബ്രുവരി 25നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‍സൈറ്റ് സന്ദര്‍ശിക്കാം. ഫോൺ: 0471-2329440/41/42/43.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് - 500,000 ദിർഹം പങ്കിട്ട് അഞ്ച് വിജയികൾ; വിജയികളിൽ രണ്ടു മലയാളികൾ
അർദ്ധരാത്രിയിൽ 'സ്ഫോടന' ശബ്ദം; താമസക്കാർക്കിടയിൽ പരിഭ്രാന്തി, ഭീതി വേണ്ടെന്ന് ദുബായ് പോലീസ്