
ദുബൈ: പ്രവാസികൾക്ക് ഏറെ പ്രിയപ്പെട്ട ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചുപൂട്ടും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. പുതിയ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യം ഘട്ടം പൂർത്തിയാകുന്നതോടെയാകും ദുബൈ വിമാനത്താവളം അടയ്ക്കുന്നത്. ഇത് 2032ഓട് കൂടി ഉണ്ടാകുമെന്നും അറിയിച്ചു. പുതിയ വിമാനത്താവളം എത്തുന്നതോടെ യുഎഇയുടെ വളർച്ചയ്ക്ക് വലിയ പങ്ക് വഹിച്ച ദുബൈ വിമാനത്താവളം ചരിത്രത്തിന്റെ ഏടുകളിൽ വിശ്രമിക്കും.
ലോകത്തിന്റെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ദുബൈ വിമാനത്താവളം. കഴിഞ്ഞ വർഷം 9.23 കോടി യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്. മികച്ച രീതിയിലുള്ള യാത്ര സേവനങ്ങളും സൗകര്യവുമാണ് വിമാനത്താവളത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇത് തന്നെയാണ് ദുബൈ വിമാനത്താവളത്തിന്റെ തിരക്കേറിയ വിമാനത്താവളം എന്ന പദവിക്കും കാരണം. വിമാനത്താവളം അടച്ചുപൂട്ടുന്നുവെന്ന വാർത്ത വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam