യുഡിഎഫ് വിജയം ആഘോഷിച്ച് ഒഐസിസി കുവൈത്ത് അംഗങ്ങൾ

Published : May 08, 2026, 05:05 PM IST
oicc kuwait celebrated udfs massive victory

Synopsis

യുഡിഫ് വിജയം ആഘോഷിച്ച് ഒഐസിസി കുവൈത്ത് അംഗങ്ങൾ. ഫർവാനിയയിൽ നടന്ന ചടങ്ങിൽ കേക്ക് മുറിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. പുതിയ സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും മതേതരത്വം സംരക്ഷിക്കുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

കുവൈത്ത് സിറ്റി: കേരളം നിയമസഭാ തെരെഞ്ഞെടുപ്പിൽ യുഡിഫിന്‍റെ വമ്പൻ വിജയം ആഘോഷിച്ച് കുവൈത്ത് ഒഐസിസി. കുവൈത്ത് ഒഐസിസി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഫർവാനിയ ഷെഫ് നൗഷാദ് ഹോട്ടലിൽ വെച്ച് കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു. നാഷണൽ കമ്മറ്റി വർക്കിംഗ് പ്രസിഡന്റ് ബി എസ് പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ പ്രസിഡന്‍റ് സാമുവൽ കാട്ടൂർ കളീക്കൽ ഉത്ഘാടനം നിർവഹിച്ചു. കെഎംസിസി പ്രസിഡന്‍റ് സയ്യിദ് നാസർ മഷൂർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. നൂറിൽ പരം പ്രവർത്തകർ പങ്കെടുത്ത ആഘോഷത്തിൽ കുവൈത്തിലെ പ്രമുഖ മാധ്യമ സുഹൃത്തുക്കളും പങ്കെടുത്തു.

യുഡിഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ കാല താമസം കൂടാതെ ഓരോന്നായി നടപ്പിലാക്കാൻ കഴിയട്ടെ എന്നും ജനങ്ങൾക്ക് വലിയ പ്രതീക്ഷയാണെന്നും പ്രാസംഗികർ അഭിപ്രായപ്പെട്ടു. എന്ത് വിലകൊടുത്തും കേരളത്തിലെ മതേതരത്വo സംരക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ഗവര്മെന്റിന് കഴിയട്ടെ എന്നും പറഞ്ഞു. കെഎംസിസി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, കൃഷ്ണൻ കടലുണ്ടി, ഷോബിൻ സണ്ണി, ഷെറിൻ ബിജു, ശംഷു കുക്കു, റെജി കോരത്.ജോസഫ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.

സംഘടനാ ചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി നിസ്സാം എംഎ സ്വാഗതവും ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും അറിയിച്ചു. രാമകൃഷ്ണൻ കല്ലാർ, സിദ്ദിഖ് അപ്പക്കൻ, ബൈജു പോൾ,സുബാഷ് പി നായർ നാഷണൽ കമ്മറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ , ജനറൽ സെക്രെട്ടറിമാർ, പോഷക സംഘടനാ നേതാക്കൾ എന്നിവർ ആഘോഷങ്ങൾക്ക് ഏകോപനം നടത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റൊട്ടി വിതരണത്തിനായി പോകുന്നതിനിടെ സെയിൽസ് വാനിന് തീപിടിച്ചു; വണ്ടിക്കുള്ളിൽ കുടുങ്ങിയ മലയാളി യുവാവ് മരിച്ചു
സംശയാസ്പദമായി പാർക്ക് ചെയ്ത കാർ, പൊലീസ് എത്തിയപ്പോ‌ൾ നിന്ന് പരുങ്ങി ഡ്രൈവർ; പിടികൂടിയപ്പോൾ വണ്ടിയിൽ 85 കുപ്പി വിദേശമദ്യം