
കുവൈത്ത് സിറ്റി: വയനാട് പുനരധിവാസ പദ്ധതിയുമായി വയനാട് എംപി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ 100 ഭവനം നിർമിച്ചുകൊടുക്കുന്ന പദ്ധതിയിലേക്ക് ഒഐസിസി കുവൈത്ത് നൽകുന്ന ആദ്യ ഭവനത്തിനുള്ള സഹായം ഓഗസ്റ്റ് 22 ന് നടക്കുന്ന "വേണു പൂർണിമ " ചടങ്ങിൽ വെച്ച് കെസി വേണു ഗോപാൽ എം.പി , എപി അനിൽ കുമാറിന് കൈമാറുമെന്ന് ഒഐസിസി കുവൈത്ത് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
22ന്നടക്കുന്ന ചടങ്ങിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഒഐസിസി കുവൈത്ത് നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം കെ.സി. വേണുഗോപാൽ എം.പിക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ നൽകും. ചടങ്ങിൽ കുവൈത്തിന്‍റെ ചുമതലയുമുള്ള അഡ്വ. അബ്ദുൾ മുത്തലിബ്, മറിയ ഉമ്മൻ ചാണ്ടി എന്നിവരും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് വർഗീസ് പുതുകുളങ്ങര, വർഗീസ് ജോസഫ് മാരാമൻ, ജോയ് ജോൺ തുരുത്തികര, സുരേഷ് മാത്തൂർ , പബ്ലിസിറ്റി കൺവീനർ എം എ നിസ്സാം എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ