
മനാമ: ഒഐസിസി ബഹ്റൈന്‍(OICC Bahrain) ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈന്റെ അന്‍പതാം ദേശീയ ദിനാഘോഷവും കുടുംബസംഗമവും വെള്ളിയാഴ്ച (17.12.2021) രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെ ബീച്ച് ഗാര്‍ഡന്‍, കരാനയില്‍ വച്ച് നടക്കുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു.
കുടുംബ സംഗമത്തോടനുബന്ധിച്ചു നടക്കുന്ന സമ്മേളനത്തില്‍ ഒഐസിസി മിഡില്‍ഈസ്റ്റ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ആയി തെരഞ്ഞെടുത്ത രാജു കല്ലുംപുറം, ബഹ്റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരായ നാസര്‍ മഞ്ചേരി, ചെമ്പന്‍ ജലാല്‍ എന്നിവരെ അനുമോദിക്കും. കൂടാതെ വിവിധ കലാ - കായിക മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് ഒഐസിസി ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍ എന്നിവര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam