
മസ്‌കറ്റ്: ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒമാൻ എയര്‍ ഗ്ലോബല്‍ സെയില്‍ പ്രഖ്യാപിച്ചു. ബിസിനസ്, ഇക്കോണമി ക്ലാസ് സീറ്റുകൾക്ക് യാത്രക്കാർക്ക് 20 ശതമാനം വരെ ഇളവ് ഈ ഓഫർ വഴി ലഭിക്കും. നവംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പ്രമോഷന്‍ കാലയളവില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫർ ലഭിക്കുക.
2026 ജനുവരി 15 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്ന വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകളില്‍ 20 ശതമാനം വരെ കിഴിവ് ലഭിക്കും. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, ജിസിസി, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലെ 40ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ ഓഫർ ലഭ്യമാകും.
ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ 29 ഒമാനി റിയാൽ മുതലാണ് ആരംഭിക്കുന്നത്. ബിസിനസ് ക്ലാസ് നിരക്കുകൾ 128 ഒമാൻ റിയാൽ മുതലും ആരംഭിക്കുന്നു. ആഭ്യന്തര വിമാനങ്ങൾ, ഇന്‍റർലൈൻ വിമാനങ്ങൾ, കോഡ്‌ഷെയർ പങ്കാളികളുമായുള്ള വിമാനങ്ങൾ എന്നിവയ്ക്ക് ഈ ഓഫർ ബാധകമല്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam