"ശബ്ദം ഇല്ലാത്തവർക്ക് വേണ്ടി ഞങ്ങൾ ശബ്ദിക്കും" സർക്കാരിന്റെ കനിവിനായി മൃഗസ്നേഹികൾ

By Web TeamFirst Published Dec 19, 2019, 11:11 AM IST
Highlights

നാട്ടിൽ അവധിക്കാലം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികൾക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ അവരോടൊപ്പം കേരളത്തിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഒമാൻ: കേരളത്തിലെ വിമാനത്താവളങ്ങളിൽ "ആനിമൽ ക്വറേന്റയിൻ"സൗകര്യം ഇല്ലാത്തതിനാൽ പ്രവാസികൾക്ക് വളർത്തു മൃഗങ്ങളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിൽ പ്രതിസന്ധികൾ  നേരിടുന്നു. ഇതിനായി പക്ഷി മൃഗാദികളുടെ ക്ഷേമത്തിനായി ഒമാനിൽ  പ്രവർത്തിച്ചു വരുന്ന "ടൈഗർ ബൈ ടെയിൽ" എന്ന സംഘടന കേരളാ മുഖ്യമന്ത്രിക്ക് തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു പരാതി സമർപ്പിച്ചു. 

നാട്ടിൽ അവധിക്കാലം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന നിരവധി പ്രവാസികൾക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ അവരോടൊപ്പം കേരളത്തിലേക്ക് കൊണ്ടുപോകാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിലെ വിമാനത്താവളങ്ങളിൽ ആനിമൽ ക്വറേന്റയിൻ ഇല്ലാത്തതാണ് ഇതിന് കാരണം.

ശബ്ദം ഇല്ലാത്തവർക്ക് വേണ്ടി ഞങ്ങൾ ശബ്ദിക്കും" എന്ന ആശയത്തിൽ പ്രവർത്തിച്ചു വരുന്ന ഒമാനിലെ ടൈഗർ ബൈ ടൈൽ എന്ന ഈ സംഘടനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി രണ്ടായിരത്തോളം അംഗങ്ങളാണ് ഉള്ളതെന്ന് സ്ഥാപകൻ ജെയ്‌സൺ മത്തായി പറഞ്ഞു.

ആറ് ഗൾഫ് രാജ്യങ്ങളിലായി ഏകദേശം 24 ലക്ഷം മലയാളികൾ ആണ് ഉള്ളത്. ഇവരിൽ വളർത്തു മൃഗങ്ങളെ സ്നേഹിക്കുകയും വളർത്തുകയും ചെയ്യുന്ന അഞ്ചു ശതമാനം മലയാളികൾ ഗൾഫ് മേഖലയിൽ തന്നെ ഉണ്ടാകുമെന്നാണ് ടൈഗർ ബൈ ടൈൽ സമിതിയുടെ പ്രാഥമിക  വിലയിരുത്തൽ.

click me!