കൊവിഡ് 19: ഒമാനിൽ മത്സ്യവിപണന കേന്ദ്രങ്ങൾ അടച്ചിടാൻ ഉത്തരവ്

By Web TeamFirst Published Mar 28, 2020, 11:08 AM IST
Highlights

വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

മസ്‌കത്ത്: കൊവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് ഒമാനിലെ മൂന്ന് ഗവർണറേറ്ററുകളിലെ മത്സ്യവിപണന കേന്ദ്രങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഒമാൻ കൃഷി - മത്സ്യബന്ധന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, തെക്കൻ ശർഖിയ എന്നീ ഗവർണറേറ്ററുകളിലെ എല്ലാ മത്സ്യവിപണന കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാനാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം. ഈ തീരുമാനം മാർച്ച് 28 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

മത്സ്യബന്ധന തൊഴിലാളികളെയും, വിൽക്കുന്നവരെയും വാങ്ങുന്നവരെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ബദൽ  വിപണന സംവിധാനം തയ്യാറാക്കുവാൻ മന്ത്രാലയം അതാതു ഗവർണറേറ്ററുകളിലെ ഡയറക്റ്റുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോകതാക്കൾക്ക് മത്സ്യങ്ങൾ വാണിജ്യ കേന്ദ്രങ്ങളിൽനിന്നും , മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ നിന്നും  വാങ്ങുവാൻ  സാധിക്കും.

click me!