ഒമാനിൽ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു

By Web TeamFirst Published Feb 29, 2020, 11:28 PM IST
Highlights

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഇന്ധ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ച മാസത്തെ വിലയിൽ നേരിയ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 

മസ്‍കത്ത്: ഒമാനില്‍ മാർച്ച് മാസത്തേക്കുള്ള ഇന്ധനവില ദേശിയ സബ്‌സിഡി കാര്യാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞവിലയാണ് മാര്‍ച്ച് മാസത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. പെട്രോൾ വിലയിൽ  75  ശതമാനം വർദ്ധനവാണ് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിപണിയിൽ ഉണ്ടായിരിക്കുന്നത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഇന്ധ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മാർച്ച മാസത്തെ വിലയിൽ നേരിയ കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച്  എം 95 ലിറ്ററിന് 210 ഒമാനി ബൈസയും എം 91ന് 200 ബൈസയും ഡീസലിന് 229 ബൈസയുമാണ്  മാർച്ച് മാസത്തിൽ നൽകേണ്ടത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ യഥാക്രമം 215 ബൈസയും 205 ബൈസയും ഡീസലിന് 235   ബൈസയുമായിരുന്നു വില.

2016  ജനുവരി 15ന്  ഒമാൻ സർക്കാർ ഇന്ധന സബ്‌സിഡി ഒഴിവാക്കുന്നതിന് മുമ്പുവരെ സൂപ്പർ പെട്രോളിന് 120  ബൈസയും റെഗുലർ പെട്രോളിന് 114 ബൈസയും ഡീസലിന്  146  ബൈസയും ആയിരുന്നു ലിറ്ററിന് വില. പെട്രോൾ വിലയിൽ ഏകദേശം 75  ശതമാനവും ഡീസൽ  വിലയിൽ 64 ശതമാനവും വര്‍ദ്ധവുമാണ് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ വിപണിയിൽ ഉണ്ടായിരിക്കുന്നത്.

click me!