ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; ഇന്ന് 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

By Web TeamFirst Published Apr 30, 2020, 5:13 PM IST
Highlights

ഒമാനിൽ ഇന്ന് 74 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 35 പേർ വിദേശികളും 39 പേർ ഒമാൻ സ്വദേശികളുമാണ്. 

മസ്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കടി മരിച്ചു. 33 വയസുള്ള ഒമാൻ സ്വദേശിനിയാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം  ഇന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇതൊടെ ഒമാനിലെ കൊവിഡ് മരണസംഖ്യ 11 ആയി. ഒരു മലയാളി ഉള്‍പ്പെടെ ഏഴ് വിദേശികളും നാല് സ്വദേശികളുമാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 

ഒമാനിൽ ഇന്ന് 74 പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 35 പേർ വിദേശികളും 39 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ്  ബാധിച്ചവരുടെ എണ്ണം  2348 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. 495 പേർ ഇതിനോടകം സുഖം പ്രാപിച്ചു.

click me!