ഒമാനില്‍ നാളെ മുതല്‍ കര്‍ശന നിയന്ത്രണം; പൊതുജനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

By Web TeamFirst Published Mar 31, 2020, 10:31 PM IST
Highlights

പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളും നിരത്തുകളിൽ  അനുവദനീയമാണ്.

മസ്കത്ത്: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഒമാനില്‍ നാളെ മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. പൊതുജനങ്ങള്‍ക്കായി സായുധ സേന പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. 

1. സർക്കാർ, സ്വകാര്യ, സ്ഥാപനങ്ങളിൽ പരമാവധി ജീവനക്കാരെ കുറച്ചുകൊണ്ട് അത്യാവശ്യക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കുക.

2. അത്യാഹിത വിഭാഗങ്ങൾ, ആംബുലൻസ്, സായുധ സേന,  സുരക്ഷാ വിഭാഗം എന്നിവയുടെ വാഹനങ്ങൾക്ക് റോഡുകൾ ഉപയോഗിക്കാം.

3. പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുന്ന വാഹനങ്ങൾ, നിർമ്മാണ വാണിജ്യ സാമഗ്രികൾ, എണ്ണ ഉൽപ്പന്നങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളും നിരത്തുകളിൽ  അനുവദനീയമാണ്.

4. സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും പുറത്ത് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. 

5. വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഡ്രൈവിംഗ് ലൈസൻസിനോടൊപ്പം സ്വദേശികൾ തിരിച്ചറിയൽ കാർഡും രാജ്യത്തെ സ്ഥിരതാമസക്കാർ റെസിഡന്റ് കാർഡും കരുതിയിരിക്കണം.

click me!