കൊവിഡ് പ്രതിരോധം; ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Mar 14, 2020, 4:26 PM IST
Highlights

നിലവില്‍ 19 പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രത്യേക സുപ്രീം കമ്മറ്റിയെ ചുമതലപെടുത്തിയിട്ടുണ്ട്. 

മസ്‍കത്ത്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് അവധി നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തേക്കുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.

നിലവില്‍ 19 പേര്‍ക്കാണ് ഒമാനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രത്യേക സുപ്രീം കമ്മറ്റിയെ ചുമതലപെടുത്തിയിട്ടുണ്ട്. അതേസമയം സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തിയിട്ടുണ്ടെങ്കിലും നേരത്തെ അനുവദിക്കപ്പെട്ട സാധുവായ സന്ദർശക വിസ കൈവശം ഉള്ളവർക്ക് ഒമാനിലേക്ക് പ്രവേശിക്കാം. എന്നാല്‍ കൊറോണ വൈറസ് ബാധ ഇല്ലെന്നുള്ള വൈദ്യ പരിശോധനാ സാക്ഷ്യപത്രവും നിലവില്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് രാജ്യങ്ങളിലേക്ക് തങ്ങൾ യാത്ര ചെയ്തിട്ടില്ലായെന്ന് സ്ഥിരീകരിക്കുന്ന മതിയായ രേഖകളോടൊപ്പം ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുമെന്നുമാണ് അറിയിപ്പ്.

click me!