
മസ്‌കറ്റ്: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്റെ രണ്ടുലക്ഷം ഡോസുകള്‍ ഒമാന്‍ ബുക്ക് ചെയ്തതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദി വ്യാഴാഴ്ച അറിയിച്ചു. സുപ്രീം കമ്മറ്റി വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മതിയായ അളവില്‍ വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ ഇവ സ്വകാര്യ മേഖലയില്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനം ആളുകള്‍ക്കും ഉടന്‍ തന്നെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് സാംക്രമിക രോഗ നിയന്ത്രണ, മേല്‍നോട്ട വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് അല്‍ അബ്രി വ്യക്തമാക്കി. അതേസമയം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിര്‍മ്മിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിലയിരുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam