ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തില്‍ 'ടെലി-കോൺഫറൻസ് ഓപ്പൺ ഹൗസ്‌'

By Web TeamFirst Published Jan 22, 2021, 6:46 PM IST
Highlights

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ടെലിഫോൺ കോളുകളിലൂടെയായിരുന്നു ഇത്തവണ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീർ  പരാതികൾ കേട്ടത്. 

മസ്‍കത്ത്: ഒമാനിലെ ഇന്ത്യക്കാർക്ക് അംബാസഡറെ നേരിട്ട്  പരാതികള്‍  അറിയിക്കുന്നതിനായുള്ള ഓപ്പണ്‍ ഹൗസ്‌ പരിപാടി ടെലി കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ നടത്തി. പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള ഓപ്പണ്‍ ഹൗസ്‌ എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് നടത്തിവരുന്നത്.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ ടെലിഫോൺ കോളുകളിലൂടെയായിരുന്നു ഇത്തവണ ഇന്ത്യന്‍ സ്ഥാനപതി മുന്നു മഹാവീർ  പരാതികൾ കേട്ടത്. ഒമാന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചു വരുന്ന ഇന്ത്യക്കാർ ടെലി കോണ്‍ഫറന്‍സിലൂടെ നേരിട്ട് പരാതികള്‍ അറിയിച്ചതായി എംബസിയുടെ ട്വീറ്റില്‍  പറയുന്നു. എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും സ്ഥാനപതിക്കൊപ്പം പരിപാടിയില്‍ പങ്കെടുത്തു.

click me!