ഖനന മേഖലയില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിനൊരുങ്ങി ഒമാന്‍

By Web TeamFirst Published Mar 5, 2019, 1:09 AM IST
Highlights

43 പുതിയ ഖനന പദ്ധതികൾക്കാണ് ഒമാൻ സർക്കാർ ആദ്യം അനുവാദം നൽകുന്നത്. 813 ദശ ലക്ഷം ഒമാനി റിയാൽ മുതൽ മുടക്കുള്ള ഈ പദ്ധതികളിൽ, 99 ശതമാനവും സ്വകാര്യാ മേഖലക്കയായിരിക്കും നൽകുന്നത്. ഇത് അനുബന്ധ മേഖലയിലെ സാമ്പത്തിക വളർച്ചക്ക് കാരണം ആകും

മസ്കറ്റ്: ഖനനമേഖലയിൽ കൂടുതൽ വിദേശ നിക്ഷേപം അനുവദിക്കുവാൻ ഒമാൻ സർക്കാർ ഒരുങ്ങുന്നു. ഇത് രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം വൻ സാമ്പത്തിക വളർച്ചയും നേടി കൊടുക്കും. എണ്ണയിതര സംമ്പത് വ്യവസ്ഥയിൽ ഖനന മേഖലയിലൂടെ ആഭ്യന്തര ഉൽപാദനം ഉയർത്തുകയെന്നതാണ് സർക്കാരിന്റെ ലക്‌ഷ്യം.

43 പുതിയ ഖനന പദ്ധതികൾക്കാണ് ഒമാൻ സർക്കാർ ആദ്യം അനുവാദം നൽകുന്നത്. 813 ദശ ലക്ഷം ഒമാനി റിയാൽ മുതൽ മുടക്കുള്ള ഈ പദ്ധതികളിൽ, 99 ശതമാനവും സ്വകാര്യാ മേഖലക്കയായിരിക്കും നൽകുന്നത്. ഇത് അനുബന്ധ മേഖലയിലെ സാമ്പത്തിക വളർച്ചക്ക് കാരണം ആകും.

വൻ ധാതു സമ്പത്തുള്ള രാജ്യമാണ് ഒമാൻ. ജിപ്സം, ലൈംസ്റ്റോൺ, സിങ്ക് , സിലികാ എന്നിവയുടെ ഖനന മേഖലയിലാണ് വിദേശനിക്ഷേപം അനുവദിക്കുന്നത്. ചെമ്പ്, ക്രോമിയം എന്നിവയുടെ ഉൽപാദനത്തിലും വിദേശനിക്ഷേപം സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

ഖനനമേഖലയിൽ കൂടുതൽ വിദേശനിക്ഷേപം നടക്കുന്നത് മൂലം , ആഭ്യന്തര ഉൽപാദനത്തിൽ ഈ മേഖലയുടെ വിഹിതം മൂന്നിരട്ടി ആയി വർധിക്കും. കൂടാതെ സ്വദേശികളോടൊപ്പം വിദേശികൾക്കും ഈ മേഖലയിൽ തൊഴിൽ അവസരങ്ങൾ വർധിക്കും.

click me!