Latest Videos

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വൈദ്യുതി അക്കൗണ്ട് നമ്പര്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശം

By Web TeamFirst Published Oct 31, 2019, 7:54 PM IST
Highlights

ഒമാനില്‍ താമസിച്ചുവരുന്നവര്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കണമെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി, റോയല്‍ ഒമാന്‍ പോലീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

മസ്കത്ത്: 'സെന്‍സസ് 2020' നടപടിക്രമങ്ങളുടെ ഭാഗമായി ഒമാനിലെ എല്ലാ ഇന്ത്യന്‍ സ്കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ വൈദ്യുതി അക്കൗണ്ട് നമ്പറുകള്‍ സമര്‍പ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. സ്‌കൂളുകള്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നവംബര്‍ ഒന്നിന്  മുന്‍പ് വൈദ്യുതി അക്കൗണ്ട് നമ്പര്‍ സമര്‍പ്പിക്കണം.

ഒമാനില്‍ താമസിച്ചുവരുന്നവര്‍ വ്യക്തിഗത വിവരങ്ങള്‍ പുതുക്കണമെന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി, റോയല്‍ ഒമാന്‍ പോലീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ പുതുക്കി  ചേര്‍ക്കുന്നതിനായി  ഉദ്യോഗസ്ഥരുടെ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് നടത്തപെടുന്ന ആദ്യത്തെ ഇലക്ട്രോണിക് സെന്‍സസാണിത്. രാജ്യത്തെ എല്ലാ പൗരന്മാരോടും സ്ഥിരതാമസക്കാരോടും അവരുടെ വൈദ്യുതി ബില്ലിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടാതെ, നിലവില്‍ താമസിക്കുന്ന സ്ഥലത്തെ  വിലാസംകൂടി സിവില്‍ രജിസ്റ്റര്‍ സിസ്റ്റത്തില്‍ ചേര്‍ക്കണം.

click me!