പ്രവാസികളുടെ തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി

By Web TeamFirst Published Sep 27, 2021, 4:14 PM IST
Highlights

പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകളുടെ രജിസ്‍ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി 2021 ഡിസംബര്‍ 31 വരെ നീട്ടി

മസ്‍കത്ത്: ഒമാനില്‍ (Oman) തൊഴിലുടമകള്‍ക്ക് തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി നീട്ടി നല്‍കി. തിങ്കളാഴ്‍ചയാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം (Ministry of Labour) ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

വ്യവസായ ഉടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രവാസി ജീവനക്കാരുടെ തൊഴില്‍ കരാറുകളുടെ രജിസ്‍ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി 2021 ഡിസംബര്‍ 31 വരെ നീട്ടിയതായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ  ഔദ്യോഗിക പ്രസ്‍താവന വ്യക്തമാക്കുന്നത്. 

 

تنوه إلى حزمة من التسهيلات المتعلقة بالإجراءات التي تقدمها الحكومة لمؤسسات وشركات القطاع الخاص و القوى العاملة لتنظيم سوق العمل بمنح مهلة إضافية لأصحاب الأعمال و المؤسسات لاستكمال تسجيل عقود العمل للقوى العاملة غير العمانية وذلك حتى 2021/12/31. pic.twitter.com/PBQZQXbCsd

— وزارة العمل -سلطنة عُمان (@Labour_OMAN)
click me!