പൗരന്മാരുടെയും പ്രവാസികളുടെയും സംരക്ഷണമാണ് ലക്ഷ്യമെന്ന് ഒമാന്‍ ഭരണാധികാരി

By Web TeamFirst Published Jun 2, 2020, 10:49 PM IST
Highlights

കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച സുൽത്താൻ ആംഡ് ഫോഴ്‌സ്, റോയൽ ഒമാൻ പോലീസ്, ആരോഗ്യ പ്രവർത്തകർ മറ്റ് സുരക്ഷാ സേനകൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. 

മസ്‍കത്ത്: രാജ്യത്തെ പൗരന്മാരെയും സ്ഥിര താമസക്കാരായ വിദേശികളെയും സംരക്ഷിക്കുകയെന്നതാണ് ഒമാൻ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് സുൽത്താൻ  ഹൈതം ബിൻ താരിഖ് അൽ സൈദ്. കൊവിഡ് 19 പ്രതിരോധ ചുമതലയുള്ള ഒമാൻ സുപ്രീം കമ്മിറ്റി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു ഒമാൻ ഭരണാധികാരി. സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനത്തിൽ  പൂർണ സംതൃപ്‍തിയും അദ്ദേഹം പ്രകടിപ്പിച്ചു.

ഇന്ന് രാവിലെ ബൈത് അൽ ബർഖാ രാജകൊട്ടാരത്തിൽ വെച്ചാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാൻ സുപ്രീം കമ്മറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. കൊവിഡ് പ്രതിരോധത്തിനായി പ്രവർത്തിച്ച സുൽത്താൻ ആംഡ് ഫോഴ്‌സ്, റോയൽ ഒമാൻ പോലീസ്, ആരോഗ്യ പ്രവർത്തകർ മറ്റ് സുരക്ഷാ സേനകൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്കും സ്വദേശികൾക്കും ഒപ്പം വിദേശകൾക്കും ഒമാൻ ഭരണാധികാരി അഭിനന്ദനങ്ങൾ അറിയിച്ചു. പുതിയ സാഹചര്യങ്ങളുമായി ക്രമേണ പൊരുത്തപ്പെടണമെന്ന് അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് പോലുള്ള മാരക രോഗങ്ങളെ ചെറുക്കാൻ ഒരു പൊതു ആരോഗ്യ പരിശോധനാ കേന്ദ്രം ഉടൻ സ്ഥാപിക്കുവാനും ഒമാൻ ഭരണാധികാരി ഉത്തരവിട്ടു.

click me!