ഒമാനിൽ നാളെ മുതല്‍ തുടരാനിരുന്ന ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ മാറ്റിവെച്ചു

By Web TeamFirst Published Jun 19, 2021, 10:43 PM IST
Highlights

ഒമാൻ സുപ്രിം കമ്മറ്റി നാളെ രാത്രി 8 മണി മുതൽ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സഞ്ചാര നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ  മാറ്റി വെച്ചിരിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. 

മസ്‍കത്ത്: ഒമാനില്‍ നാളെ മുതല്‍ തുടരാനിരുന്ന ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ   മാറ്റിവെച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ജൂൺ 13 മുതൽ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ നടന്നുവരികയായിരുന്ന കൊവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്സിനേഷൻ രണ്ടാമത്തെ ആഴ്‍ചയും തുടരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്.

ഒമാൻ സുപ്രിം കമ്മറ്റി നാളെ രാത്രി 8 മണി മുതൽ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സഞ്ചാര നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലാണ് ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ  മാറ്റി വെച്ചിരിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം 45 വയസും അതിനു മുകളിലും പ്രായമുള്ളവർക്കുള്ള വാക്‌സിനേഷന്‍ ഞാറാഴ്‍ച മുതൽ ആരംഭിക്കും. രാജ്യത്തെ പ്രധാന വാക്സിനേഷൻ കേന്ദ്രമായ ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിലായിരിക്കും പ്രതിരോധ കുത്തിവെപ്പ്  ക്യാമ്പെയിൻ  ആരംഭിക്കുന്നത് .
 

click me!