ഒമാനില്‍ വാക്സിന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിക്കുന്നു

By Web TeamFirst Published May 7, 2021, 8:40 AM IST
Highlights

ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞവര്‍ക്ക് അടുത്ത ഡോസ് വാക്സിനെടുക്കാനുള്ള ഇടവേള നാല് മാസമാക്കി നിജപ്പെടുത്തിക്കൊണ്ട് മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കി. 

മസ്‍കത്ത്: ഒമാനില്‍ ഓക്സ്ഫോര്‍ഡ് ആസ്ട്രസെനിക വാക്സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ആഗോള തലത്തില്‍ വാക്സിന്‍ എത്തുന്നതിലുള്ള കാലതാമസം പരിഗണിച്ച ഡോസുകള്‍ക്കിടയില്‍ നാല് മാസം ഇടവേള നല്‍കാനാണ് തീരുമാനം.

ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞവര്‍ക്ക് അടുത്ത ഡോസ് വാക്സിനെടുക്കാനുള്ള ഇടവേള നാല് മാസമാക്കി നിജപ്പെടുത്തിക്കൊണ്ട് മന്ത്രാലയം പ്രസ്‍താവന പുറത്തിറക്കി. വാക്സിന്റെ ഫലപ്രാപ്‍തി ഉറപ്പാക്കാനായി വാക്സിന്‍ നിര്‍മാതാക്കള്‍ നിര്‍ദേശിച്ചിട്ടുള്ള സമയപരിധി പാലിച്ചാണ് ഈ ഇടവേള കണക്കാക്കിയിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഓരോരുത്തര്‍ക്കും സമയവും തീയ്യതിയും അറിയിച്ചുകൊണ്ടുള്ള മെസേജ് ലഭിക്കും. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!