'ഒമാന്‍ കൃഷിക്കൂട്ടം' അംഗങ്ങള്‍ക്ക് സൗജന്യമായി വിത്തുകൾ വിതരണം ചെയ്തു

Published : Sep 04, 2018, 12:51 AM ISTUpdated : Sep 10, 2018, 04:09 AM IST
'ഒമാന്‍ കൃഷിക്കൂട്ടം' അംഗങ്ങള്‍ക്ക് സൗജന്യമായി വിത്തുകൾ വിതരണം ചെയ്തു

Synopsis

പ്രവാസ ജീവിതത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് , താമസസ്ഥലത്തു സ്വന്തം ആവശ്യത്തിനും സുഹൃര്‍ത്തുക്കള്‍ക്കു പങ്കുവയ്ക്കുന്നതിനെപ്പം, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവാസികളുടെ ഈ കൂട്ടായ്മയില്‍ , ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം മലയാളികൾ ഒമാൻ കൃഷി കൂട്ടത്തിൽ അംഗങ്ങളായി ചേർന്നു പ്രവർത്തിച്ചു വരുന്നു

മസ്കറ്റ്: മലയാളികളുടെ നേതൃത്വത്തില്‍, കഴിഞ്ഞ നാല് വര്‍ഷമായി മസ്‌കറ്റില്‍ പച്ചക്കറി കൃഷി പ്രചരിപ്പിക്കുന്ന 'ഒമാന്‍ കൃഷിക്കൂട്ടം' അംഗങ്ങള്‍ക്ക് സൗജന്യമായി വിത്തുകൾ വിതരണം ചെയ്തു. ഖുറം ഗാര്‍ഡനില്‍ നടത്തിയ സംഗമത്തിലാണ് നാനൂറിലധികം അംഗങ്ങൾക്ക് വിത്തുകള്‍ വിതരണം ചെയ്തത്.

പ്രവാസ ജീവിതത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് , താമസസ്ഥലത്തു സ്വന്തം ആവശ്യത്തിനും സുഹൃര്‍ത്തുക്കള്‍ക്കു പങ്കുവയ്ക്കുന്നതിനെപ്പം, പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പ്രവാസികളുടെ ഈ കൂട്ടായ്മയില്‍ , ഒമാന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരത്തിലധികം മലയാളികൾ ഒമാൻ കൃഷി കൂട്ടത്തിൽ അംഗങ്ങളായി ചേർന്നു പ്രവർത്തിച്ചു വരുന്നു.

സെപ്തംബര് മുതല്‍ ഏപ്രില്‍ വരെ ഒമാനില്‍ പച്ചക്കറി കൃഷിയ്ക്ക് ലഭിച്ചു വരുന്ന അനുകൂല കാലാവസ്ഥ പ്രയോജനപെടുത്തുകയാണ് ഈ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും. കൃഷിക്കാവശ്യമായ ഈ സീസണിലെ ആദ്യ ഘട്ട വിത്ത് വിതരണം മസ്‌കറ്റിലെ ഖുറം ഗാര്‍ഡനില്‍ നടത്തിയ സംഗമത്തില്‍ നല്‍കുകയുണ്ടായി.
കേരളത്തിലെ പഴം പച്ചക്കറി പ്രൊമോഷൻ കൗൺസിലിൽ നിന്നുമെത്തിക്കുന്ന വിവധ തരം വിത്തുകള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം , അംഗങ്ങൾക്ക് കൃഷിക്കാവശ്യമായുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ കൂട്ടായ്മയില്‍ നിന്നും നല്‍കി വരുന്നു.

കേരളത്തില്‍ വിജയിച്ച അടുക്കളത്തോട്ടം എന്ന ആശയത്തില്‍ നിന്നാണ് ഈ പ്രവാസികള്‍ക്ക് ബാല്‍ക്കണിയിലും, ടെറസുകളിലും മറ്റു ചെറിയ സ്ഥലങ്ങളിലും കൃഷി ചെയ്യുവാനുള്ള പ്രചോദനം ലഭിച്ചത്. ' ജൈവ കൃഷി: എന്ന ആശയം പ്രചരിപ്പിക്കുവാനായി ഒമാന്‍ കൃഷി കൂട്ടം 2014 ഇല്‍ ആണ് മസ്‌കറ്റില്‍ രൂപം കൊണ്ടത്. ആയിരത്തിലധികം അംഗങ്ങള്‍ ആണ് ഇപ്പോള്‍ ഈ കൂട്ടായ്മായിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു കിടിലൻ സൂര്യോദയം സ്പോട്ട് കണ്ടാലോ? പോകാം അൽ ഷുഹൂബിലേക്ക്...
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ, നടപടിക്രമങ്ങൾ കൂടുതൽ എളുപ്പമാകും